തൃശൂരില്‍ കുറുനരിയുടെ ആക്രമണം; ആറുപേര്‍ക്ക് പരിക്ക്

Spread the love

തൃശൂര്‍: പാലയൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. ഇവരില്‍ അഞ്ചുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ചാവക്കാട് നഗരസഭയുടെ 19-ാം വാര്‍ഡിലാണ് സംഭവം. മൂന്ന് പേരെ വെള്ളിയാഴ്ചയാണ് കുറുനരി ആക്രമിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ഇന്ന് രാവിലെയാണ് കടിയേറ്റത്. പരുക്കേറ്റവരില്‍ 17 വയുകാരന്‍ മുതല്‍ 65 കാരന്‍ വരെ ഉള്‍പ്പെടുന്നു.