തിരുനെല്‍വേലിയില്‍ ആറ്മാസം പ്രായമുള്ള കുഞ്ഞിനെ 1.40 ലക്ഷം രൂപയ്ക്ക് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് വിറ്റു; അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചെന്നൈ: തിരുനെല്‍വേലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ 1.40 ലക്ഷം രൂപയ്ക്ക് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് വിറ്റ സംഭവത്തില്‍ അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയത്തുള്ള ദമ്പതിമാര്‍ക്ക് കുട്ടിയെ വിറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വരുന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ മൊഴി നല്‍കി.
തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ ശിശു സംരക്ഷണ വകുപ്പ് പൊലീസില്‍ വിവരമറിക്കുകയായിരുന്നു. തങ്ക സെല്‍വിയുടെ ഭര്‍ത്താവ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് അര്‍ജുനന്‍ എന്നയാളെ തങ്ക സെല്‍വി വിവാഹം ചെയ്യുന്നത്. ഇതില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് ഓട്ടോ ഡ്രൈവരായ മാരിയപ്പന്റെ സഹായത്തോടെ കോട്ടയം സ്വദേശികള്‍ക്ക് വിറ്റത്.