video
play-sharp-fill
എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ; 38 അം​ഗ കമ്മിറ്റിയിൽ ആറ് അംഗങ്ങൾ പുതുമുഖങ്ങൾ

എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ; 38 അം​ഗ കമ്മിറ്റിയിൽ ആറ് അംഗങ്ങൾ പുതുമുഖങ്ങൾ

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ 38 അം​ഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആറ് അംഗങ്ങൾ പുതുമുഖങ്ങളാണ്. എ വി റസൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തുടരും. 2022 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബി ശശി കുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍,കെ കെ രഞ്ജിത്ത്, സുഭാഷ് ടി വര്‍ഗീസ്, കെ. ജയകൃഷ്ണന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.

മറ്റുള്ളവർ

പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, റെജി സഖറിയ, എം കെ പ്രഭാകരൻ, പി വി സുനിൽ, ജോയി ജോർജ്, എം എസ് സാനു, പി ഷാനവാസ്, രമാ മോഹൻ, വി ജയപ്രകാശ്, കെ രാജേഷ്, ​ഗിരീഷ് എസ് നായർ, പി എൻ ബിനു, തങ്കമ്മ ജോർജുകുട്ടി, ജെയ്ക് സി തോമസ്, കെ എൻ വേണു​ഗോപാൽ, കെ സി ജോസഫ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്, വി ജി ലാൽ, സജേഷ് ശശി, കെ ആർ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമീം അഹമ്മദ്, ഡോ. പി കെ പത്മകുമാർ, സി എൻ സത്യനേശൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിനം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും മറുപടി പറഞ്ഞിരുന്നു.