play-sharp-fill
മുംബൈയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

മുംബൈയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

 

സ്വന്തം ലേഖകൻ

മുംബൈ: ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന മുൻ എം.എൽ.എ വിനോദ് ഗൊസാല്‍ക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമായ അഭിഷേക് ഗൊസാല്‍ക്കറാണു കൊല്ലപ്പെട്ടത്. മുംബൈയിലെ ദഹിസാറിൽ ഫേസ്ബുക്ക് ലൈവിനിടെയാണു സംഭവം.

രാത്രി മൗറിസ് നൊറോണ എന്നയാൾക്കൊപ്പം ഫേസ്ബുക്കിൽ ലൈവ് ചെയ്യുകയായിരുന്നു അഭിഷേക്. ഇതിനിടെ ലൈവിൽനിന്നു മാറിയ മൗറിസ് ഇദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സ്വയം വെടിവച്ച് ഇയാൾ ജീവനൊടുക്കിയെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോറിവാളി സ്വദേശിയായ മൗറിസ് സാമൂഹിക പ്രവർത്തകനാണെന്നാണു വിവരം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മോഹവുമായി നടക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. നിരവധി രാഷ്ട്രീയക്കാർക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.