ഭഗവാന്‍ ശിവന്റെ അവതാരമാണന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍.

Spread the love

മുംബൈ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്വദേശിയായ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുനെ സ്വദേശിനിയായ 35-കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഭഗവാന്‍ ശിവന്റെ അവതാരമാണ് താനെന്ന് പറഞ്ഞാണ് ഋഷികേശ് വൈദ്യതന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2023ല്‍ ഫേസ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറില്‍ പ്രതി പൂനെയിലെത്തി യുവതിയെ കണ്ടു. തുടര്‍ന്ന് താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാര്‍വതിയാണെന്നും വിശ്വസിപ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആള്‍ദൈവവും പ്രമുഖ ജ്യോത്സ്യനുമായ ‘ക്യാപ്റ്റന്‍ ഖരാത്തി’നെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ കണ്ടതോടെയാണ് ഇതുവരെ പരാതിനല്‍കാന്‍ ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നല്‍കാനായി മുന്നോട്ടുവന്നതെന്നും പോലീസ് പറഞ്ഞു