ശിവന്റെ കൈപിടിച്ച് നിരവധി പേർ ജീവിതത്തിലേക്ക്: വൈക്കത്തെ വള്ളം അപകടത്തിൽ രക്ഷകനായത് മത്സ്യ തൊഴിലാളി ശിവന്റെ ഇടപെടൽ

Spread the love

വൈക്കം: വേമ്പനാട്ടു കായലില്‍ ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത്‌ ഉണ്ടായ വളളം അപകടത്തില്‍ ദുരന്തമൊഴിവായത്‌ മത്സ്യതൊഴിലാളിയുടെ സമയോചിതമായ ഇടപെടലില്‍.

video
play-sharp-fill

പ്രായമേറിയവരും ചെറുപ്പക്കാരുമായ ഇരുപതിലധികം സ്‌ത്രീകളെ തക്ക സമയത്ത്‌ രക്ഷപ്പെടുത്തിയത്‌ മത്സ്യതൊഴിലാളിയായ പെരുമ്പളം തെക്ക്‌ ചാമുണ്ഡി ലക്ഷം വീട്ടിൽ ശിവന്‍ ആണ്‌.

തന്റെ ഉപജീവനമാര്‍ഗമായ കക്കായിറച്ചി മാര്‍ക്കറ്റില്‍ കൊടുക്കാന്‍ പോകുന്ന വഴി ആണ്‌ ശിവന്‍ അപകടം കാണുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ അങ്ങോട്ട്‌ വള്ളത്തില്‍ പാഞ്ഞെത്തിയ ശിവന്‍ സ്‌ത്രീകളെ ധൈര്യപൂര്‍വം തന്റെ വള്ളത്തിന്റെ ഇരുവശങ്ങളിലും പിടിച്ചു കിടക്കാന്‍ സഹായിക്കുകയും വേണ്ട മനസാന്നിധ്യം നല്‍കുകയും ചെയ്‌തു.

സ്വജീവന്‍ പോലും നോക്കാതെയാണ് ശിവന്‍ ഒരുപാട്‌ കുടുംബങ്ങളെ കണ്ണുനീരില്‍ നിന്നും രക്ഷപ്പെടുത്തിയത്‌.