കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നുള്ള 14-മത് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു: പദയാത്ര സമിതിയാണ് നേതൃത്വം നൽകുന്നത്: ഡിസംബർ 30 – ന് ശിവഗിരിയിലെത്തും.

Spread the love

കുമരകം: 92മത് കുമരകം ശിവഗിരി തീർത്ഥാടന പദയാത്രയോടനുബന്ധിച്ചു ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നുള്ള 14മത് കുമരകം പദയാത്ര ആരംഭിച്ചു. ഇന്നലെ രാവിലെ

video
play-sharp-fill

ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എസ്.കെ.എം ദേവസ്വത്തിന്റെയും വിവിധ ശാഖാ യോഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ

എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമൂഹ പ്രാർത്ഥനയ്ക്ക് ശേഷമാണ് പദയാത്ര ആരംഭിച്ചത്. ഡിസംബർ 30-ാം തീയതി ശിവഗിരിയിലെത്തും നിരവധി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ ഭക്തരാണ് ഈ വർഷം പദയാത്രയുടെ ഭാഗമാകുന്നത്. പദയാത്ര ക്യാപ്റ്റൻ ശിവദാസ് ആണ്ടിത്തറ ആണ്.

പദയാത്രയെ വിവിധ സ്ഥലങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.