
കോട്ടയം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
സൗത്ത് പാമ്പാടി ആലുങ്കൽ പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകൻ അനന്ദു ചന്ദ്രൻ(30) ആണ് മരിച്ചത്.
മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ ഐ. റ്റി. ആർ ജംഗ്ഷനിൽ ഇന്ന് വെളുപ്പിനെ 3.30 നായിരുന്നു അപകടം, അനന്ദു സൗത്ത് പാമ്പാടിയിലുള്ള വീട്ടിൽ നിന്നും മാനേജരായി ജോലിചെയ്യുന്ന മൂവാറ്റുപുഴ വലപ്പാട്ട് ഉള്ള മണപ്പുറം ഫൈനാൻസ് ഓഫീസിലേക്ക് ബൈക്കിൽ പോകവെ എതിരെ വന്ന തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരി : ആര്യ ചന്ദ്രൻ( UK). മൃതദേഹം ഇപ്പോൾ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.