
ഒരേ സ്ഥലത്ത് ഒറ്റ ഇരുപ്പില്‍ ദീര്‍ഘസമയം ഇരുന്നാണോ നിങ്ങള്‍ ജോലി ചെയ്യുന്നത്..? എന്നാൽ ശ്രദ്ധിച്ചോളൂ ! പണി പിന്നാലെ വരും; ഉണ്ടാകുന്നത് ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങൾ
കോട്ടയം: ഒറ്റ ഇരുപ്പിൽ ഒരേ ഇരുത്തത്തിൽ ഇരുന്ന് ജോലി മുഴുവൻ തീർക്കുന്നവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിച്ചോളൂ…
പണി പിന്നാലെ വരും. ദിവസവും 6 മണിക്കൂർ വരെ ഒരേ ഇരുപ്പിൽ ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുക.
ജോലിത്തിരക്കിനിടയിൽ നിങ്ങൾക്കിത് ശ്രദ്ധിക്കാൻ പറ്റാതെ പോവുകയും ഈ കാര്യം ഭാവിയിൽ ഗുരുതര ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ദീർഘസമയമുള്ള ഈ ഇരിപ്പ് മെറ്റബോളിസത്തിന് ദോഷം ചെയ്യുന്നതാണ്. ഇത് പിന്നീട് അമിതവണ്ണത്തിന് കാരണമായേക്കാം. ഇങ്ങനെ അനങ്ങാതെ ഇരിക്കുമ്പോൾ പരിമിതമായ രീതിയിലാണ് ശാരീരിക പ്രവർത്തനങ്ങൾ നടക്കുക. അപ്പോൾ അവയവങ്ങൾക്കു ചുറ്റും വിസറൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകിച്ച് അടിവയറ്റിൽ. മെറ്റാബോളിസം കുറവാകുമ്പോൾ ഇൽസുലിന്റെ പ്രവർത്തനക്ഷമതയും കുറയും. ഇത് നേരത്തെയുള്ള പ്രമേഹരോഗത്തിനും കാരണമാവാം. കാലങ്ങൾ കഴിയുന്നതനുസരിച്ച് ഇത് കൊളസ്ട്രോള്, രക്തസമ്മർദ്ദം എന്നിവയും ഉണ്ടാക്കും. കൂടുതൽ നേരം ഇരിക്കുന്നത് മാത്രമല്ല, എങ്ങനെയാണ് നിങ്ങൾ ഇരിക്കുന്നത് എന്നതും പ്രധാനമാണ്. കൂനിക്കൂടിയുളള ഇരുപ്പ് മിക്കവരിലും കഴുത്തുവേദനയും നടുവേദനയും പുറം വേദനയുമൊക്കെ ഉണ്ടാക്കുന്നതും പതിവാണ്.
അങ്ങനെ ഈ ഇരുത്തം മണിക്കൂറുകൾ തുടരുമ്പോൾ സന്ധികൾക്ക് കടുപ്പം അനുഭവപ്പെടുകയും ചലനശേഷി കുറയുകയും ചെയ്യും.ഒരേ സ്ഥലത്ത് തന്നെ ഒരുപാട് നേരം ഇരിക്കുന്നതിനു പകരം അഞ്ച് മിനിറ്റ് നേരം ഇടവേള എടുത്ത് ഒന്ന് എഴുന്നേറ്റ് നടക്കുകയോ മറ്റോ ചെയ്യുക. ഇത് സന്ധികൾ സജീവമാക്കുന്നതിനും ശരീരത്തിൽ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പറയുന്നത്.