
കോട്ടയം:ജോലിയിലുള്ള മടുപ്പ് മിക്ക ആളുകളും അനുഭവിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നതാണെങ്കില്‍ പറയണ്ട.
ദൈനംദിന മീറ്റിംഗുകളും ജോലിയുടെ പിരിമുറുക്കവും മറികടന്നാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ അത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇടക്കെങ്കിലും നമ്മള്‍ ശരീരത്തിനും മനസിനും ഒരു റസ്റ്റ് കൊടുക്കണം. നിങ്ങള്‍ക്ക് ഭയങ്കരമായ മടുപ്പ് തോന്നുകയാണെങ്കില്‍ അതിനെ മറികടക്കാൻ ഒരു ചെറിയ ട്രിക്ക് പറഞ്ഞുതരാം.
നിങ്ങള്‍ ജോലി ചെയ്യുന്ന ലാപ്‌ടോപ്പിന് സമീപം ചെറിയ പാത്രത്തില്‍ ലഘുഭക്ഷണങ്ങള്‍ കരുതുക. നിങ്ങളുടെ കുറഞ്ഞ് പോകുന്ന ഊർജത്തെ വർധിപ്പിക്കാനും, ഉണർവ്വ് തോന്നാനും ഇത് സഹായിക്കുന്നു. നമ്മള്‍ സംസാരിക്കുന്നത് ചിപ്‌സോ, ബിസ്‌കറ്റോ പോലുള്ള ഭക്ഷണത്തെക്കുറിച്ചല്ല. നമുക്ക് ശരീരത്തെ കൂടി പരിഗണിച്ചുകൊണ്ട് തലച്ചോറിന് ഉണർവ് നല്‍കുന്ന ഭക്ഷണം കഴിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴങ്ങള്‍
ഫ്രഷായ പഴങ്ങള്‍ മുറിച്ച് ടേബിളിനരികില്‍ വയ്ക്കുക. ഇടവേളകളില്‍ ഇത് കഴിക്കുന്നത് ഉന്മാേഷം നല്‍കും, ആപ്പിള്‍, പിയർ, ഓറഞ്ച് തുടങ്ങിയ പഴങ്ങളാണ് ഇത്തരത്തില്‍ കഴിക്കാൻ ഏറ്റവും നല്ലത്. നാരുകള്‍ നിറഞ്ഞ ഈ പഴം തലച്ചോറിനെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ദോഷകരമല്ലാത്ത ചെറിയ അളവിലുള്ള മധുരം ശ്രദ്ധ കേന്ദ്രീകരിക്കാനും, മാനസിക അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉച്ചകഴിഞ്ഞുള്ള സമയത്താണ് പഴങ്ങള്‍ കൂടുതല്‍ സഹായം ചെയ്യുന്നത്.
ബദാം
ജോലി ചെയ്യുന്ന ടേബിളില്‍ അല്‍പ്പം ബദാം കരുതാം. ബദാം ഊർജം പ്രദാനം ചെയ്യുന്നതില്‍ പ്രധാനിയാണെന്ന് പറയേണ്ടതില്ലല്ലോ.. കൊഴുപ്പിന്റെയും, വിറ്റാമിൻ ഇയുടെയും മിശ്രിതമാണ് ബദാമില്‍ അടങ്ങിയിരിക്കുന്നത്. ജോലിക്കിടെ ഊർജം കുറയാതെ തന്നെ ഓർമശക്തി വർധിപ്പിക്കാനും, കൂടുതല്‍ ശ്രദ്ധ ചെലുത്താനും ബദാം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദീർഘനേരം ജോലി ചെയ്യുമ്പോള്‍ തോന്നുന്ന മടുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് പല കാര്യങ്ങളിലും ഗുണം ചെയ്യുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഡാർക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ജാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു.
വറുത്ത മഖാന
മഖാന എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിചിത്ര സാധനമാണെന്ന് കരുതേണ്ടതില്ല, താമര വിത്തിനെയാണ് മഖാന എന്ന് വിളിക്കുന്നത്. റോസ്റ്റ് ചെയ്ത മഖാന പോപ്‌കോണ്‍ പോലെ എളുപ്പത്തില്‍ കഴിക്കാവുന്ന ലഘുഭക്ഷണമാണ്. കലോറി കുറവാണ് എന്നത് കൂടാതെ ഇതില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര സന്തുലിതമായി നിലനിർത്താനും മഖാനയ്ക്ക് കഴിവുണ്ട്. ഇത് തലച്ചോറിന് അനുഭവപ്പെടുന്ന ക്ഷീണം ഒഴിവാക്കുന്നു. ഒരു ദിവസം ഇത് കഴിച്ച് നോക്കു, വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിക്കാനാവും.