
സ്വന്തം ലേഖകൻ
കുമളി: കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.
കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സണ്‍റൂഫിന് മുകളില്‍ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിയതോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു