
പീരുമേട്: തോട്ടാപ്പുര സ്വദേശി സീത വനത്തിനുള്ളില്‍ മരിച്ചു നാലുദിവസം പിന്നിട്ടിട്ടും മരണകാരണം കണ്ടെത്താനാകാതെ പൊലീസ്.
കാട്ടാന ആക്രമണമാകാം കാരണമെന്നു പൊലീസ് പറയുമ്പോള്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വനംവകുപ്പ്. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന ഫൊറന്‍സിക് സര്‍ജന്റെ നിഗമനങ്ങള്‍ പുറത്തുവന്നതോടെയാണു സംഭവം വിവാദമായത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ക്കു പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇതാണ് സീതയുടെ മരണത്തില്‍ ദുരൂഹത നിറയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു സീത (42) മരിച്ചത്. കാടിനുള്ളില്‍വെച്ച് കാട്ടാന സീതയെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞെന്നാണു ഭര്‍ത്താവ് ബിനു പറയുന്നത്. എന്നാല്‍ കാട്ടാന ആക്രമിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. കാട്ടാനയാക്രമണമെന്നു പറഞ്ഞു ബിനുവും പൊലീസും ഒരുവശത്തും വന്യജീവി ആക്രമണം ഉണ്ടായിട്ടില്ലെന്ന വാദവുമായി വനംവകുപ്പും ഫൊറന്‍സിക് സര്‍ജനും മറുവശത്തും നിലകൊള്ളുന്നതാണു കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
കാട്ടാന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും സീതയുടെ മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വനംവകുപ്പ്. സീതയുടെ ശരീരത്തില്‍ ആന ആക്രമണം നടന്ന ലക്ഷണമില്ല. മാത്രമല്ല ഭര്‍ത്താവ് ബിനുവിന്റെ വാദങ്ങളെല്ലാം സംശയകരമാണെന്നും വനംവകുപ്പ് പറയുന്നു.
കേസന്വേഷണം നിലവിലുള്ള പൊലീസ് സംഘത്തില്‍നിന്നു മാറ്റി മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെടുമെന്നു സൂചനയുണ്ട്.