ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ സംഘം വിപുലീകരിക്കുവാൻ അനുമതി, 2 സിഐമാരെ കൂടി ഉൾപ്പെടുത്തും

Spread the love

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം.

video
play-sharp-fill

രണ്ട് ഉദ്യോഗസ്ഥരെ കൂടി SIT സംഘത്തില്‍ ഉള്‍പ്പെടുത്താൻ ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചില്‍ SIT സമർപ്പിച്ച ഉപഹർജിയെ തുടർന്നാണ് ഈ തീരുമാനം.

ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നൽകിയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group