
തൃശൂർ: മുള്ളൂർക്കര മണ്ഡലംകുന്നിലെ മൂന്ന് സഹോദരിമാരെയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകി (83) വിടവാങ്ങി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ജാനകി (80) കൂടി മരണത്തിന് കീഴടങ്ങിയത്.
വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു ഇവരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നുണ്ടായ ജാനകിയുടെ വേർപാടോടെ ആ കുടുംബത്തിലെ മൂന്ന് പേരും ലോകത്തോട് വിടപറഞ്ഞു.
അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും അവശ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പൊലീസ് ഇവരെ ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങളുടെ സ്വത്തുക്കള്‍ ഒരു ദേവസ്വത്തിന് എഴുതിവെച്ചതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ഒരുമിച്ച് ജീവിച്ച് ഒടുവില്‍ ഒരുമിച്ച് യാത്രയായ സഹോദരിമാരുടെ വേർപാട് മുള്ളൂർക്കര ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



