വാക്ക് തർക്കത്തിനിടെ സ്വയം തീ കൊളുത്തി, പിടിച്ചുമാറ്റാൻ എത്തിയ സഹോദരിക്കും പൊള്ളലേറ്റു, മലപ്പുറത്ത് സഹോദരികളായ വീട്ടമ്മമാർ മരിച്ചു
മലപ്പുറം: വാക്ക് തർക്കത്തിനിടെ സഹോദരിമാരായ വീട്ടമ്മമ്മാർ പൊള്ളലേറ്റ് മരിച്ചു. എടപ്പാൾ പോത്തനൂരിലാണ് സംഭവം. മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്.
ഭർത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. കൂറ്റനാട് വാവനൂരിൽ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകൾക്കൊപ്പം ഇന്നലെ വെെകിട്ടാണ് മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്.
ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയുമായിരുന്നു എന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തങ്കമണിക്ക് പൊള്ളലേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഇരുവരും ഇന്ന് മരണത്തിന് കീഴടങ്ങി.