അഭയക്കേസ് ; സിസ്റ്റർ സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം വച്ച് പിടിപ്പിച്ചു, ഹൈമനോപ്ലാസ്റ്റി സർജറി ചെയ്തതായി ഡോക്ടറുടെ മൊഴി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.
സ്വന്തം ലേഖിക
തിരുവനന്തപുരം: സിസ്റ്റർ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ 2008 നവംബർ 19 നു ഇആക അറസ്റ്റ് ചെയ്‌പ്പോൾ മെഡിക്കൽ പരിശോധനയ്ക്കു 2008 നവംബർ 25 നു വിധേയയാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനെക്കോളജി ഡിപ്പാർട്‌മെന്റിന്റെ മേധാവിയായ ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസ്റ്റർ സെഫിയെ പരിശോധിച്ചാണ് സിസ്റ്റർ സെഫി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തതായി കണ്ടുപിടിച്ചത്. ഇതു സംബന്ധിച്ച് ഡോ. ലളിതാംബിക കരുണാകരൻ 2008 നവംബർ 28 നു ഇആക യ്ക്കു മൊഴി നൽകിയിരുന്നു.
അഭയകേസിന്റെ വിചാരണ വീണ്ടും ഒക്ടോബർ 21 നു തുടരും. 1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത് കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 16 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ട് വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.