അഭയ കേസ്: ഇനി സിബിഐ ഓഫിസിലെത്തി ഒപ്പിടണ്ട; സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ആറ് മാസത്തേക്ക് ഇളവ്.

എല്ലാ ശനിയാഴ്ച്ചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഗാന്ധി നഗറായതിനാല്‍ അവിടെയെത്തി ഒപ്പിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കേസ് ആദ്യം രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ എത്താനാണ് കോടതി നിര്‍ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.

അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്.

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും സംസ്ഥാനം വിടരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.