സിസ്റ്റര്‍ റാണിറ്റിനും സംഘത്തിനും ആശ്വാസം; കുറവിലങ്ങാട് മഠത്തിലെ മൂന്ന് പേര്‍ക്കും റേഷൻ കാര്‍ഡ് അനുവദിക്കും; മന്ത്രി ജി ആര്‍ അനില്‍ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും

Spread the love

തിരുവനന്തപുരം: സിസ്റ്റർ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം.

video
play-sharp-fill

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റിൻ്റെ തുറന്ന് പറച്ചിൽ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും. സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group