video
play-sharp-fill

വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം, യുവതികളായ കന്യാസ്ത്രീകള്‍ ലൈംഗിക വൈകൃതത്തിന് വിധേയരാകുന്നു, സഭയ്ക്കുള്ളില്‍ വന്‍വിവാദത്തിന് തിരികൊളുത്തി സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ

വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം, യുവതികളായ കന്യാസ്ത്രീകള്‍ ലൈംഗിക വൈകൃതത്തിന് വിധേയരാകുന്നു, സഭയ്ക്കുള്ളില്‍ വന്‍വിവാദത്തിന് തിരികൊളുത്തി സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കന്യാസ്ത്രീയായ ശേഷം നാല് തവണ തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ആത്മകഥയിലാണ് സിസ്റ്ററുടെ വിവാദ വെളിപ്പെടുത്തല്‍.

ഡി.സി. ബുകസാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യസ്ത്രീ പ്രസവിച്ചെന്നും, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുസ്തകത്തില്‍ നിന്ന്

”മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗിക ചൂഷണം നടത്തുന്നത്. ചില മഠങ്ങളില്‍ യുവതികളായ കന്യാസ്ത്രീകള്‍ അനുഭവിക്കാറുള്ളത് അസാധാരണ ലൈംഗിക വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് യുവതികളായ കന്യാസ്ത്രീകളെ ഉപയോഗിക്കാറുണ്ട്. തന്റെ ചേച്ചി ഇത്തരത്തില്‍ കന്യാസ്ത്രീ മഠം വിട്ടുപോയതാണ്,? അപ്പോഴൊക്കെ അവര്‍ക്ക് സാമൂഹിക പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു.

കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. തന്നെപ്പോലും പലപ്പോഴും വിളിച്ചിരുന്നു. ചില കന്യാസ്ത്രീകള്‍ റോബിന് അനുകൂലമായ നിലപാട് എടുത്തത് ആ ബന്ധം കൊണ്ടാണ്.

കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതന്‍ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തില്‍ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേള്‍ക്കാന്‍ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകള്‍ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തില്‍ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനു പ്രതികരിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. പുരോഹിതന്‍ അദ്ധ്യാപകവൃത്തിയില്‍ നിന്നു വിരമിക്കുന്നതുവരെ ഇതു തുടര്‍ന്നു. താല്‍പ്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരാകാന്‍ അനുവദിക്കണം. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല. മനുഷ്യചോദനകളെ ചങ്ങലയ്ക്കിടുന്നതിനു പകരം പുതിയ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുന്നതാണ് നല്ലത്. വൈദിക മുറി മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.