video
play-sharp-fill

കുടുംബ പ്രശ്നം ; ചങ്ങനാശേരിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയയാൾ മരിച്ചു ; അന്ത്യം വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കുടുംബ പ്രശ്നം ; ചങ്ങനാശേരിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയയാൾ മരിച്ചു ; അന്ത്യം വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Spread the love

ചങ്ങനാശേരി : ജ്യേഷ്ഠന്റെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയയാൾ മരിച്ചു. പറാൽ വാകപ്പറമ്പിൽ രാജു (60) ആണു മരിച്ചത്. മാർച്ച് 10ന് ജ്യേഷ്ഠൻ പറാൽ പ്രിയാ നിവാസിൽ വേണുഗോപാലിന്റെ ഭാര്യ പ്രസന്നയെ (62) ആണു രാജു വീട്ടിലെത്തി തീകൊളുത്തിയത്.

പ്രസന്ന അടുത്ത ദിവസം മരിച്ചിരുന്നു. സംഭവശേഷം വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ രാജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നമാണു സംഭവങ്ങൾക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു.

അവിവാഹിതനായ രാജു, വേണുഗോപാലിന്റെ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. രാജുവിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു മുട്ടമ്പലം ശ്മശാനത്തിൽ നടത്തുമെന്നു പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group