ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടി; സിസ്റ്റർ അനുപമ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടിയെന്ന് സിസ്റ്റർ അനുപമ. ഫ്രാങ്കോ മുളയക്കലിന് കേരളത്തിലേയ്ക്ക് പോരേണ്ടതു കൊണ്ടാണ് ചുമതല കൈമാറിയതെന്നാണ് സിസ്റ്റർ പറഞ്ഞത്.പീഡനക്കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് രൂപതയിൽ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിർത്തി. ഫാദർ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദർ ജോസഫ് തെക്കുംപുറം, ഫാദർ സുബിൻ തെക്കേടത്ത് എന്നിവരും സമതിയിൽ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്ന് ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി.