video
play-sharp-fill

ആലുവയിൽ  മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്

ആലുവയിൽ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്

Spread the love

സ്വന്തം ലേഖകൻ

ആലുവ: മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്. അന്തേവാസിയായ സിസ്റ്റർ മേരിയെ (52) കോൺവെന്റ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

കോളനി പടി ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റർ മേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.