play-sharp-fill
ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: അഭയക്കൊലക്കേസില്‍ അനുകൂല വിധി വരുമെന്ന് കരുതി ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍ ഒടുവില്‍ വിധി കേട്ട് പ്രതികളെ സമാധാനിപ്പിച്ചു. 15 ഓളം കന്യാസ്ത്രീകള്‍ സ്റ്റെഫിക് പിന്‍തുണയര്‍പ്പിച്ച് കോടതിയില്‍ എത്തി. അവര്‍ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും കോട്ടയത്ത് നിന്ന് എത്തിയിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികളെയും തിരുവനന്തപുരത്തെ സി ബി ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത് തെളിവുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷമാണ്. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍ , സിസ്റ്റര്‍ സെഫി എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം (വകുപ്പ് 302) , രാത്രിയിലുള്ള ഭവന കൈയേറ്റം (449) , തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങള്‍ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തിയത്. ഇരുവരെയും ജയിലിലേക്ക് റിമാന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group