സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും ഒപ്പം തെറ്റിധരിപ്പിക്കുന്നതും ; മാനന്തവാടി രൂപത വക്താവിനെതിരെയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു

സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും ഒപ്പം തെറ്റിധരിപ്പിക്കുന്നതും ; മാനന്തവാടി രൂപത വക്താവിനെതിരെയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ

വയനാട്: സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും തെറ്റിധരിപ്പിക്കുന്നതും.മാനന്തവാടി രൂപത വക്താവിനെതിരെയയുള്ള പരാതിയുടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് സിസ്റ്റർ പൊലീസിൽ പരാതി നൽകിയത്.

സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു. അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സിസ്റ്റർ ലൂസിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അന്വേഷണം നടത്തുന്ന പൊലീസ് മഠം അധികൃതർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.