video
play-sharp-fill

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ല; മൊഴികളെല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു, പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല; പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്, എന്നാൽ കന്യാസ്ത്രീ മഠത്തിനുള്ളിൽ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നത്: സിസ്റ്റർ അനുപമ

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ല; മൊഴികളെല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു, പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല; പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്, എന്നാൽ കന്യാസ്ത്രീ മഠത്തിനുള്ളിൽ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നത്: സിസ്റ്റർ അനുപമ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകൾക്കൊപ്പം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടങ്കിൽ എന്തും നേടാനാകും. അങ്ങനെയൊരു കാലമാണിത്. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറമേയാണ് കേസിൽ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ല. മൊഴികളെല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല. കേസിന്റെ വാദം നടക്കുമ്പോൾ അട്ടിമറിയൊന്നും നടന്നതായി തോന്നിയിട്ടില്ല. അതിനുശേഷം അട്ടിമാറി നടന്നുവെന്നും അവർ പറഞ്ഞു.

പണ്ടും ഇനിയങ്ങോട്ടും ഞങ്ങൾ സുരക്ഷിതരല്ല. പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. എന്നാൽ കന്യാസ്ത്രീ മഠത്തിനുള്ളിൽ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും അവർ പറഞ്ഞു. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തുടർന്നുള്ള യാത്രയിലും എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.