video
play-sharp-fill
അഭയകൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് : ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ

അഭയകൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് : ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ

സ്വന്തം ലേഖകൻ

 

കോട്ടയം: അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ ഒട്ടനവധി ഇടപെടലുകളും അട്ടിമറികളും നടന്ന ഒരു കേസായിരുന്നു സിസ്റ്റർ അഭയ കൊലക്കേസ്. അഭയ കൊലക്കേസ് തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത്.

അഭയകൊലക്കേസിലെ കേസിലെ മുഖ്യപ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചതെന്നും ജോമോൻ പറഞ്ഞു. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡി. അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ കോട്ടയത്ത് വാർത്താസമ്മേളത്തിൽ പറഞ്ഞു.

Tags :