play-sharp-fill
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി  വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖിക

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു.

അഹമ്മദാബാദില്‍ നിന്നും മുംബയിലേക്ക് തന്റെ കാറില്‍ പോകവെയാണ് അപകടമുണ്ടായത്.
മഹാരാഷ്‌ട്രയില്‍ പാല്‍ഖറില്‍ ഒരു ഡിവൈഡറിലേക്ക് മിസ്‌ത്രി സഞ്ചരിച്ച മേഴ്‌സിഡസ് ബെന്‍സ് കാര്‍ ഇടിച്ചുകയറിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 ഡിസംബര്‍ മുതല്‍ 2016 ഒക്‌ടോബര്‍ വരെയാണ് സൈറസ് മിസ്‌ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്നത്. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.