
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയർന്നു.
ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു. തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25,08,267 ആയി ഉയർന്നു.
മരണപ്പെട്ടവർ, ഇതുവരെ കണ്ടെത്താൻ കഴിയാത്തവർ, സ്ഥിരമായി താമസം മാറി പോയവർ ഉൾപ്പടെയുള്ളവരെയാണ് ബി. എൽ.ഒമാർ ഈ വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


