കേരളത്തിൽ പുതുക്കിയ എസ്ഐആർ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചോ?; വാട്സ്ആപ്പ് സന്ദേശങ്ങൾ വ്യാജമോ?; വാസ്തവം അറിയാം

Spread the love

കേരളത്തിൽ പുതുക്കിയ എസ്ഐആർ വോട്ടർപട്ടിക   പ്രസിദ്ധീകരിച്ചു എന്ന വാദത്തോടെ സന്ദേശങ്ങൾ വാട്‌സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരികുന്നു എന്നാൽ, ഈ പ്രചാരണം തീർത്തും വ്യാജമാണെന്നതാണ് വാസ്തവം. കേരളത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. പ്രചരിക്കുന്ന സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തിപ്പെടുന്നത് വോട്ടർ സർവീസ് പോർട്ടലിന്റെ വെബ്‌സൈറ്റിലേക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാർക്കായി പുറത്തിറക്കിയ ഏകജാലക ഡിജിറ്റൽ സംവിധാനമാണ് നാഷണൽ വോട്ടർ സർവീസ് പോർട്ടൽ (NVSP).

video
play-sharp-fill

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും വോട്ടർ ഐഡി കാർഡിന്റെ ഡിജിറ്റൽ രൂപമായ ഇ-എപിക് (e-EPIC) ഡൗൺലോഡ് ചെയ്യുന്നതിനും അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയാനും പോളിങ് സ്റ്റേഷനുകൾ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. നിലവിൽ പുതുക്കിയ എസ്ഐആർ വോട്ടർപട്ടിക   പ്രസിദ്ധീകരിചിട്ടില്ല.