എസ്ഐആര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ…!

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

video
play-sharp-fill

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാകും.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണി വരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ആകെ ഫോമുകളുടെ 99.93 ശതമാനം ആണ്. തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 26.08,267 ആയി. മരണപ്പെട്ടവർ, ഇതുവരെ കണ്ടെത്താൻ കഴിയാത്തവർ, സ്ഥിരമായി താമസംമാറി പോയവർ ഉള്‍പ്പെടെയുള്ളവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടിക പരിശോധിക്കാം

https://www.ceo.kerala.gov.in/asd-lits എന്ന ലിങ്കില്‍ പ്രവേശിച്ച്‌ ജില്ലയും നിയമസഭാ മണ്ഡലവും നല്‍കിയാല്‍ ബൂത്തുകളുടെ പേര് ലഭിക്കും. ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പട്ടിക പരിശോധിക്കാം.

18.12.2025 വരെ ERO/AERO/BLO നടത്തിയ മാറ്റങ്ങള്‍ / EF അപ്ഡേറ്റ് അനുസരിച്ച്‌ PDF-ല്‍ കാണിച്ചിരിക്കുന്ന ഡാറ്റ ദിവസേന അപ്ഡേറ്റ് ചെയ്യും. ഈ വിശദാംശങ്ങള്‍ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ഇതിനകം പങ്കിട്ടിട്ടുണ്ട്.

2. കരട് പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക പൊതു ഓഫീസുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളുടെയും നോട്ടീസ് ബോർഡുകളില്‍ പ്രദർശിപ്പിക്കും. അതുവഴി വോട്ടർ പട്ടികകളും അവരുടെ പേരുകള്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇ.സി.ഐ നിർദ്ദേശിച്ച പ്രകാരം സി.ഇ.ഒ ഈ പട്ടികകള്‍ സി.ഇ.ഒ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.