എസ്‌ഐആറില്‍ ആശങ്ക തീരുന്നില്ല..! പ്രവാസി വോട്ടര്‍മാരുടെ അപേക്ഷയില്‍ സൂക്ഷ്മപരിശോധന

Spread the love

പാലക്കാട്: എസ്‌ഐആറില്‍ പ്രവാസി വോട്ടർമാരുടെ അപേക്ഷയില്‍ സൂക്ഷമ പരിശോധന നടത്തും.

video
play-sharp-fill

പാസ്‌പോർട്ട് സേവ കേന്ദ്രത്തില്‍ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികള്‍ സ്വീകരിക്കും.
പാസ്‌പോർട്ടിലെ മേല്‍വിലാസം മാത്രമേ അപേക്ഷയില്‍ നല്‍കാൻ കഴിയൂ എന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഫോം 6a പ്രകാരം പ്രവാസി വോട്ടർ അപേക്ഷ നല്‍കിയാല്‍ സമീപത്തെ പാസ്‌പോർട്ട് സേവ കേന്ദ്രത്തിന് കൈമാറും. പാസ്‌പോർട്ടിന്റെ ആധികാരികത പരിശോധിച്ച്‌ പാസ്‌പോർട്ടിന്റെ സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോർട്ട് പാസ്‌പോർട്ട് സേവ കേന്ദ്രം കൈമാറിയാല്‍ മാത്രമേ ഇആർഒമാർ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, പാസ്‌പോർട്ടിലെ മേല്‍വിലാസവും നിലവില്‍ താമസിക്കുന്ന മേല്‍വിലാസവും മാറ്റമുണ്ടെങ്കില്‍ അപേക്ഷ നല്‍കാൻ കഴിയില്ല എന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്.