ഒടുവില്‍ ആശ്വാസം കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും

Spread the love

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നീട്ടി. സമയക്രമം മാറ്റി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

video
play-sharp-fill

ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. സുപ്രീംകോടതി കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തിയതി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടികള്‍ നീട്ടിയത്.

കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എസ്.ഐ.ആര്‍ നടപടി മാത്രമാണ് നീട്ടി വെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടക്കം എസ്.ഐ.ആര്‍ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, കേരളത്തിലെ എസ്‌ഐആര്‍ തടയാതെയായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്‌ഐആര്‍നായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതില്‍ കൂടുതലോ നീട്ടുന്നതിനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയത്. ഇത് പ്രകാരമാണ് ഇപ്പോള്‍ ഉത്തരവ് എത്തിയതും.