കേരളത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 25 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ ഇല്ല; എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന് സർക്കാർ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു!

Spread the love

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ കേരളത്തിലെ 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ അവസാനം വരെ എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

video
play-sharp-fill

ചിലയിടങ്ങളില്‍ ഭര്‍ത്താവിന്റെയും, കുടുംബാംഗങ്ങളുടെയും പേര് ഉണ്ട്. എന്നാല്‍ ഭാര്യയെ കണ്ടെത്താനായില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ചിലയിടങ്ങളില്‍ ഭാര്യയുടെ പേര് പട്ടികയില്‍ ഉണ്ടെങ്കിലും ഭര്‍ത്താവിനെ കണ്ടെത്തിയിട്ടില്ല

എസ്‌ഐആര്‍ സമയ പരിധി നീട്ടാന്‍ താഴെ തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിവേദനത്തില്‍ അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കാന്‍ കമ്മിഷനോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. സമയം നീട്ടണമെന്ന കേരളത്തില്‍ നിന്നുള്ള ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മിഷനും സുപ്രീംകോടതിയെ അറിയിച്ചു.