സംസ്ഥാനത്ത് എസ്‌ഐആര്‍ സമയ പരിധി നീട്ടി; എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സമര്‍പ്പിക്കാം

Spread the love

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ സമയ പരിധി നീട്ടി. എന്യൂമറേഷൻ ഫോം ഡിസംബർ 18 വരെ സമർപ്പിക്കാം. കരട് വോട്ടർ പട്ടിക ഡിസംബർ 23നാണ് പ്രസിദ്ധീകരിക്കുക. എസ്ഐആർ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന തീരുമാനത്തിൽ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎൽഒമാർ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ലെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ.

video
play-sharp-fill

മുൻപ് ഫോം നൽകാനുള്ള സമയ പരിധി ഡിസംബർ 11 വരെയായിരുന്നു നീട്ടിയത്. ഡിസംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്.