എസ്ഐആർ: സംസ്ഥാനത്ത് ഒരുലക്ഷം പേരെ കണ്ടെത്താനായില്ല; ഇത്രയുംപേരെ പട്ടികയിൽനിന്ന്‌ നീക്കം ചെയ്യും

Spread the love

 വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ സംസ്ഥാനത്ത്‌ 1,01,856 പേരെ കണ്ടെത്താനായില്ലെന്ന്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫിസർ അറിയിച്ചു. ഇത്രയുംപേരെ പട്ടികയിൽനിന്ന്‌ നീക്കും. ഈ വോട്ടർമാരുടെ താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരണപ്പെട്ടെന്നും ഇരട്ടവോട്ട്‌ ഉണ്ടെന്നുമാണ്‌ കമീഷൻ പറയുന്നത്‌.

video
play-sharp-fill

എന്നാൽ, ‘കാണാതായവർ’ ആരാണെന്നും ഏത്‌ മണ്ഡലത്തിലുള്ളവരാണെന്നുമുള്ള കണക്ക്‌ പുറത്തുവിട്ടിട്ടില്ല. പട്ടികയിൽ തുടരാൻ അർഹതയുള്ളവർ ഈ കൂട്ടത്തിലുണ്ടെങ്കിൽ അവർ പുതുതായി പേരുചേർക്കാൻ ഫോം 6 സമർപ്പിക്കേണ്ടിവരും.

സംസ്ഥാനത്ത്‌ ആയിരക്കണക്കിനുപേർക്ക്‌ ഇനിയും ഫോം കിട്ടാനുണ്ട്. ബിഎൽഒമാരെ വിവരമറിയിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന്‌ വോട്ടർമാർ പരാതിപ്പെടുന്നു. കണ്ടെത്താൻ കഴിയാത്തവരുടെ ബൂത്ത്‌– മണ്ഡലതല കണക്ക്‌ പുറത്തുവിടണമെന്നാണ്‌ ജനങ്ങളുടെയും പാർട്ടികളുടെയും ആവശ്യം. വോട്ടർ പട്ടികയിൽ തുടരാൻ അർഹതയുള്ള ആരും കണ്ടെത്താൻ കഴിയാത്തവരുടെ കൂട്ടത്തിൽ ഇല്ലെന്ന്‌ ഉറപ്പുവരുത്താനാകണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും തുടർന്ന്‌ ബിഎ.ഒ – ബിഎൽഎ യോഗംചേർന്ന്‌ ഇക്കാര്യം വിലയിരുത്തണമെന്നുമാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫിസറുടെ വാദം. വെള്ളിയാഴ്ച വൈകിട്ടുവരെ 19,90,178 പേരുടെ വിവരം ഡിജിറ്റൈസ് ചെയ്തു. ഓൺലൈനായി 45,249 പേർ ഫോം സമർപ്പിച്ചു. 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച ബിഎൽഒമാരുമായി സിഇഒ യോഗംചേർന്നു.

ഫോം സ്വീകരിക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമായി കലക്‌ഷൻ ഹബ്ബുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌. 27.8 ല​ക്ഷം പേ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ൽ​കേ​ണ്ടിവ​രും. കേ​ര​ള​ത്തി​ൽ എ​സ്ഐആ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ​ 27.8 ല​ക്ഷം പേ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ൽ​കേ​ണ്ടിവ​രു​മെ​ന്ന്​ ക​മീ​ഷ​ന്‍റെ ​​​പ്രാ​ഥ​മി​ക നി​ഗ​മ​നം.

2002ലെ ​പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രോ മാ​താ​പി​താ​ക്ക​ളു​ടെ​യോ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യോ പേ​രോ ഇ​ല്ലാ​ത്ത​വ​ർ 27.8 ല​ക്ഷ​മെ​ന്നാ​ണ്​ (10 ശ​ത​മാ​നം) ക​ണ​ക്ക്. ആ​കെ എ​ന്യൂ​മ​റേ​ഷ​ൻ’ ഫോം ​വി​ത​ര​ണം ചെ​യ്ത 2.78 കോ​ടി പേ​രി​ൽ 1.89 കോ​ടി പേ​ർ 2002ലെ​യും 2025ലെ​യും പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്. ഇ​വ​ർ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട. ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യാ​ൽ മ​തി.

2002ൽ 18 ​വ​യ​സ്​ തി​ക​യാ​ത്ത​വ​ർ 61.16 ല​ക്ഷം പേ​രു​ണ്ട്. പ​ക്ഷേ, ര​ക്ഷി​താ​ക്ക​ൾ പ​ട്ടി​ക​യി​ൽ ഉ​ള്ള​തി​നാ​ൽ ഇ​വ​ർ​ക്കും രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​തി​ല്ല. 2.78 കോ​ടി​യി​ൽ ശേ​ഷി​ക്കു​ന്ന 27.8 ല​ക്ഷം വോ​ട്ട​ർ​മാ​ർ എ​സ്.​ഐ.​ആ​റി​ന്‍റെ ക​ര​ട്​ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​കു​മെ​ങ്കി​ലും അ​ന്തി​മ പ​ട്ടി​ക​യി​ൽ പേ​ര്​ വ​രാ​ൻ ക​മീ​ഷ​ൻ നി​ഷ്​​ക​ർ​ഷി​ച്ച 12 രേ​ഖ​ക​ളി​ൽ ഒ​ന്ന്​ ന​ൽ​ക​ണം.

​ക​ര​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പതി​ന്​ ശേ​ഷം ഇ​ല​ക്​​​ട്ര​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ (ഇ.​ആ​ർ.​ഒ) നോ​ട്ടി​സ്​ ന​ൽ​കി​യാ​ണ്​​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ചു​രു​ങ്ങി​യ​ത്​ അ​ഞ്ച്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ങ്കി​ലും വോ​ട്ടു​ചെ​യ്ത​വ​രാ​ണ്. ഇ​ത്ര​യേ​റെ പേ​ർ ഒ​രു​മി​ച്ച് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളു​മാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി.

അ​​തേസ​മ​യം, കേ​ര​ള​ത്തി​ലെ ഈ 27 ​ല​ക്ഷം പേ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും നി​ഷ്ക​ർ​ഷി​ച്ച 12 രേ​ഖ​ക​ളി​ൽ നാ​ലെ​ണ്ണ​മെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തൊ​ന്നു​മി​ല്ലാ​ത്ത​വ​ർ​ക്ക്​ രേ​ഖ​ക​ൾ ന​ൽ​കാ​ൻ വ​കു​പ്പു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടും. കേ​ന്ദ്ര ക​മീ​ഷ​ൻ നി​ഷ്​​ക​ർ​ഷി​ച്ച 12 രേ​ഖ​ക​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ള്ള പൊ​തു തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്ന നി​ല​ക്കാ​ണ്​ റേ​ഷ​ൻ കാ​ർ​ഡ്​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മുന്നോ​ട്ടു​വെ​ച്ച​ത്.