
പെരുവ: സിനിയുടെ സത്യസന്ധതയ്‌ക്ക് പത്തരമാറ്റ് തിളക്കം. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയ്‌ക്ക് തിരികെ നല്‍കിയാണ് പെരുമ്പടവം ചുണ്ടന്‍പാറയില്‍ സാബുവിന്റെ ഭാര്യ സിനി മാതൃകയായത്.
കോതനല്ലൂരില്‍നിന്നു ജോലികഴിഞ്ഞ് പെരുവയില്‍ എത്തി പെരുമ്പടവത്തെ വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തു നില്‍ക്കുമ്ബോള്‍ പെരുവ ജങ്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് കൊടിയംക്കുന്നേല്‍ അപര്‍ണ്ണ അക്ഷയ്‌യുടെ സ്വര്‍ണ ചെയിന്‍ നഷ്‌ടമായത്.
പെരുവ കെ.ഇ. പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന സിനി വീട്ടില്‍ പോകുവാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് സ്വര്‍ണ ചെയിന്‍ കിട്ടിയത്. ഉടന്‍തന്നെ സമീപത്തെ കടയിലെ ജീവനക്കാരനായ വല്യാട്ടിക്കുഴിയില്‍ സോമനെ ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹം അപ്പോള്‍ തന്നെ വെള്ളൂര്‍ പോലീസ് എസ്.ഐ. ശിവദാസനെ ഏല്‍പ്പിക്കുകയും ചെയ്‌തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണ്ണം നഷ്‌ടപ്പെട്ട അപര്‍ണ പഞ്ചായത്തംഗം കെ ആര്‍ സജീവനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സജീവനോടൊപ്പം വെള്ളൂര്‍ പോലീസ് സേ്‌റ്റഷനില്‍ എത്തി അപര്‍ണ സ്വര്‍ണ്ണ ചെയിന്‍ കൈപ്പറ്റി.