ഗായിക മഞ്ജരി വിവാഹിതയാകുന്നു ; പത്തനംതിട്ട സ്വദേശി ജെറിനാണ് വരൻ

Spread the love

സ്വന്തം ലേഖകൻ

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ജെറിനാണ് വരൻ. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനുമായുള്ള വിവാഹം നാളെ തിരുവനന്തപുരത്ത് വച്ചാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ് ജെറിൻ.

വിവാഹ ചടങ്ങുകൾക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികൾക്കൊപ്പം ഇരുവരും വിരുന്ന് സത്ക്കാലം നടത്തും.വിവാഹത്തിന് മുന്നോടിയായി മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ മഞ്ജരി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി സിനിമകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള മഞ്ജരി 2005ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group