
‘ആ ഒരു ഗാനം കൊണ്ട് ഹിറ്റായി… ‘മലയാള സിനിമാരംഗത്ത് പേരെടുത്ത് വന്ന സമയത്തുണ്ടായ അപ്രതീക്ഷിത അപകടം, പ്രതീക്ഷകൾ തകർത്തു’; ജീവിതം മാറിമറിഞ്ഞതിനെ കുറിച്ച് ഗായകൻ കെ.ജി മാർക്കോസ്
കോട്ടയം: മലയാള സിനിമാരംഗത്ത് പേരെടുത്തുവന്ന സമയത്തുണ്ടായ അപകടം പ്രതീക്ഷകൾ തകർത്തെന്ന് ഗായകൻ കെ ജി മാർക്കോസ്
മമ്മൂട്ടി നായകനായെത്തിയ നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന ഗാനം പാടിയത് മാർക്കോസായിരുന്നു
ആ ഗാനം ഹിറ്റായ സമയത്തായിരുന്നു മാർക്കോസിന് ഗൾഫിൽ വച്ച് അപകടം സംഭവിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മാർക്കോസ്
ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്
ഞാൻ പാടിയ പാട്ട് മലയാളത്തിൽ ഹിറ്റായപ്പോൾ നിറയെ പ്രതീക്ഷകളായിരുന്നു
സിനിമയിൽ വന്നിട്ട് അഞ്ച് വർഷമേ ആയിരുന്നുളളൂ
ആ പാട്ടിലൂടെ മുൻപോട്ടുള്ള വഴി തുറന്നു കിട്ടുകയാണല്ലോ എന്നൊക്കെ വിചാരിച്ചു
പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു
ആ സമയത്ത് ഗാനമേളയ്ക്കായി ഞാൻ അബുദാബിയിൽ പോയിരുന്നു
എനിക്കൊപ്പം കോട്ടയത്ത് നിന്ന് ലീന ജേക്കബ് എന്ന ഗായികയും അവരുടെ അമ്മയും ഉണ്ടായിരുന്നു
അവിടെ എത്തി ഗാനമേള നടത്തി
അടുത്ത പരിപാടിക്കായി ഞങ്ങൾ അൽഎയ്നിലേക്കു പോകുംവഴിയാണ് അപകടം സംഭവിച്ചത്
ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. ലീനയുടെ അമ്മയും പരിപാടിയുടെ സംഘാടകരിലൊരാളും മരിച്ചു. തലനാരിഴയ്ക്കാണ് ഞാനുള്‍പ്പടെയുളളവർ രക്ഷപ്പെട്ടത്. മൂന്നു മാസം അവിടത്തെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. നാട്ടില്‍ വന്നിട്ടും ആറ് മാസത്തോളം കിടപ്പിലായിരുന്നു.
സിനിമയില്‍ നിന്ന് ഞാൻ അകന്നു. അന്നത്തെ റെക്കോർഡിംഗ് മദ്രാസിയില്‍ ആയിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് കുറേനാള്‍ ഇരുന്നാണ് പാടിയത്. സിനിമയില്‍ സജീവമാകാൻ അഞ്ച് വർഷമെടുത്തു.
കൂടുതലും ക്രിസ്തീയ ഗാനങ്ങളാണ് പാടിയത്. ആകാശം മാറും എന്ന ഗാനം വിജയകരമായിരുന്നു. അത് വർഷങ്ങള്‍ക്ക് മുൻപ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ ഗായകൻ ഉണ്ണിമേനോന്റെ പേരായിരുന്നു കൊടുത്തിരുന്നത്. ചിലർക്കൊക്കെ അത് മനസിലായി.
ഗായകൻ കെ ജെ യേശുദാസിനോട് എപ്പോഴും ആരാധന മാത്രമാണുള്ളത്. പക്ഷേ, കേരളത്തില്‍ നന്മ ആഗ്രഹിക്കുന്നവർ കുറവാണ്.
എത്ര നന്നായിട്ട് ചെയ്താലും മോശം മാത്രമേ പറയുള്ളൂ. ദാസേട്ടനോടുള്ള ആരാധനയെ മോശം രീതിയില്‍ കണ്ടവരാണ് കൂടുതലും.
എന്റെ അച്ഛൻ ഒരു ഡോക്ടറായതുകൊണ്ട് ഞങ്ങള്‍ ചെറുപ്പം മുതല്‍ക്കേ വെള്ള വസ്ത്രമാണ് ധരിക്കാറുളളത്.
അത് മാത്രമല്ല അന്നത്തെ കാലത്ത് സ്‌കൂളുകളില്‍ വെള്ള നിറത്തിലുളള യൂണിഫോമാണ് ഉണ്ടായിരുന്നത്.
കൊല്ലത്തെ എന്റെ വീടിനടുത്തുള്ള ഒരു വീട്ടില്‍ യേശുദാസ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ വെള്ള വസ്ത്രത്തോട് ആരാധനയായി.
സ്റ്റേജില്‍ നില്‍ക്കുമ്ബോള്‍ വെള്ള നിറത്തിന് വല്ലാത്ത ആകർഷണമാണ്. അതുകൊണ്ട് വെള്ള വസ്ത്രം തന്നെ ധരിക്കാമെന്ന് ഞാനും തീരുമാനിച്ചു. വെള്ള വസ്ത്രത്തോടുള്ള ഇഷ്ടം തുടങ്ങിയിട്ട് 52 വർഷമായി. ദാസേട്ടന്റെ ശബ്ദവും അതിന് കൊടുക്കുന്ന ഏറ്റക്കുറച്ചിലുമൊക്കെ എന്നെ വല്ലാതെ ആകൃഷ്ടനാക്കിയിരുന്നു’- കെ ജി മാർക്കോസ് പറഞ്ഞു.