
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് ഗായിക.മൂന്ന് ടെസ്റ്റുകൾ നടത്തിയതിന് പിന്നാലെയാണ് താൻ ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് താനെന്ന് കണ്ടെത്തിയതെന്ന് ജ്യോത്സന പറഞ്ഞു. ‘ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിൽ ആയിരുന്നു അവരുടെ തുറന്നു പറച്ചിൽ.
ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ടാണ് ഞാൻ. യുകെയില്‍ വെച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങി. അപ്പോഴാണ് എന്നെക്കുറിച്ച് തന്നെ ചില സംശയങ്ങൾ ഉണ്ടായത്. തുടര്‍ന്ന് മാനസികരോഗ വിദഗ്ധനെ കണ്ടു.
അങ്ങനെ പരിശോധന നടത്തിയപ്പോഴാണ് ഓട്ടിസം സ്ഥിരീകരിക്കുന്നത്. കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് പലരും പറയും. ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് അത്തരത്തില്‍ പലരും പറയുന്നത്. എല്ലാ മനുഷ്യരും, ഏതെങ്കിലുമൊക്കെ രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാലത് അങ്ങനെയല്ല. ഒന്നികില്‍ നിങ്ങൾ ഓട്ടിസ്റ്റിക്കായിരിക്കും, അല്ലെങ്കിൽ അല്ലായിരിക്കും. ഓട്ടിസം ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങളാണ്. അത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയെന്നതാണ്.
ഓട്ടിസം കണ്ടെത്താനുള്ള ടൂളുകൾ ആവശ്യമാണ്.കാരണം ഓട്ടിസ്റ്റിക്കായവര്‍ക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കുന്നത്. അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടൊന്നും ആരും അറിയുന്നില്ല, പുറത്ത് കാണാൻ കഴിയുന്നുമില്ല’. ജ്യോത്സ്ന പറഞ്ഞു.