
ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ.
സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.
ഒരിക്കല്‍ സമ്പന്നമായി വളർന്ന സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ലിപി വ്യക്തമായി മനസ്സിലാക്കാൻ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകർ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംബന്ധിച്ച സങ്കീർണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളർ സമ്മാനമായി നല്‍കും, സ്റ്റാലിൻ പറഞ്ഞു.
ഏറ്റവും പഴക്കംചെന്ന സംസ്കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്കാര കാലത്തെ എഴുത്ത് രീതി വായിച്ചെടുക്കാൻ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകർ ശ്രമിച്ചുവരികയാണ്. എന്നാല്‍, സങ്കീർണതകള്‍ മറികടന്ന് അക്കാര്യത്തില്‍ വിജയംവരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാലിൻ വൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.