
തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ 192 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. കടുവയുടെ ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടതായി സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ട് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പാലക്കാട് ജില്ലയിലാണ് കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. 48 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടുക്കി ജില്ലയിൽ 40 പേരും വയനാട് ജില്ലയിൽ 36 പേരും കൊല്ലപ്പെട്ടു.
കടുവ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. ഇതിൽ അഞ്ചുപേർ വയനാട് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. 10 പേർക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group