play-sharp-fill
കൂർക്കംവലികൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങൾ..? എങ്കിലിതാ ഇതൊന്നു പരീക്ഷിച്ചോളൂ.. കൂർക്കം വലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികള്‍

കൂർക്കംവലികൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങൾ..? എങ്കിലിതാ ഇതൊന്നു പരീക്ഷിച്ചോളൂ.. കൂർക്കം വലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികള്‍

ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ചിലർക്ക് ശീലമാണ്. കൂർക്കംവലി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് കൂടെ കിടക്കുന്നവരെയാണ്. കൂർക്കം വലിമൂലം പലർക്കും ജീവിത്തതിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

എന്നാൽ, ചില സമയങ്ങളിൽ ഇതൊരു ശീലമല്ലതാകുകയും ചില രോ​ഗങ്ങളുടെ ലക്ഷണങ്ങളായി മാറുകയും ചെയ്യാറുണ്ട്. കാരണം കണ്ടെത്തി ഇതിന് പരിഹാരം തേടുകയാണ് വേണ്ടത്.

കൂർക്കം വലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പ വഴികള്‍:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.

അത്താഴം അമിതമായി കഴിക്കുന്നത് മൂലം കൂര്‍ക്കംവലി കൂടാം. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ഒഴിവാക്കാം.

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്. കാരണം നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം.

പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക.

അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.

അമിത വണ്ണമുള്ളവർക്ക് പൊതുവേ കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിത വണ്ണം കുറച്ചാൽത്തന്നെ കൂർക്കംവലിക്ക് ആശ്വാസം ഉണ്ടാകും.

വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.