video
play-sharp-fill
സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


സ്വന്തം ലേഖകൻ

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, മന്ത്രി ഇ പി ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും ആദരാഞ്ജലി അർപ്പിക്കാനെത്തി.

ചൊവ്വാഴ്ച രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്. അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മുഖ്യമന്ത്രി സൈമൺ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.തുടർന്ന് ടൗൺഹാളിൽ സൈമൺ ബ്രിട്ടോയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചതിനു ശേഷം മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group