സിം സ്വാപ് തട്ടിപ്പ്; വ്യാജ കസ്റ്റമർ കെയർ കോളുകൾ, ഫിഷിംഗ് ഇമെയിലുകൾ, ഡാർക്‌വെബ്ബിൽ നിന്നടക്കമുള്ള ലീക്കായ ഡാറ്റാബേസുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈക്കലാക്കും;സിം വഴി ലക്ഷങ്ങള്‍ പോകുന്ന വഴി അറിയില്ല; ബാങ്ക് അക്കൗണ്ട് നിമിഷങ്ങൾക്കുള്ളിൽ കാലി; സിം സ്വാപ്പ് എങ്ങനെ തിരിച്ചറിയാം?

Spread the love

ദൈനംദിനമെന്നോണം ആഗോള തലത്തില്‍ വിവിധങ്ങളായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.ഓൺലൈൻ തട്ടിപ്പുകാർ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ആളുകളിൽ നിന്നും തട്ടിയെടുക്കുന്നത്.

video
play-sharp-fill

പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നവർ ഇത് പൊലീസിൽ പരാതിപ്പെടാൻ വൈകുന്നതും, പണം തിരിച്ചു പിടിക്കാൻ കഴിയാത്ത വണ്ണം നഷ്ടപ്പെടുന്നതിന് കാരണമാക്കുന്നുണ്ട്.

അഭ്യസ്തവിദ്യരായവരെ പോലും അതിവിദഗ്ധമായി കബളിപ്പിക്കുന്ന തരത്തിലുള്ള ഓൺലൈൻ മോഷണങ്ങളാണ് ഇന്ന് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ‘ട്രെൻഡിങ്’ ആയി നിൽക്കുന്ന തട്ടിപ്പാണ് സിം സ്വാപ്പ്. മറ്റ് തട്ടിപ്പുകളെ പോലെ നമ്മളായിട്ട് കൊടുക്കുന്ന കാശല്ല, ബാങ്ക് അക്കൗണ്ട് മുഴുവൻ നിമിഷങ്ങൾക്കുള്ളിൽ കാലിയാക്കാൻ സിം സ്വാപ്പിന് സാധിക്കും.

സൈബർ കുറ്റവാളികൾ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ആക്‌സസ് നേടിയെടുക്കുന്ന രീതിയാണിത്. കോളുകൾ, ടെക്‌സ്‌റ്റുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ അടക്കം ഇങ്ങനെ തട്ടിപ്പുകാർക്ക് ചോർത്തിയെടുക്കാം.

ഉന്നമിട്ടയാളുടെ ഡാറ്റ അടിച്ചുമാറ്റിയാണ് സിം സ്വാപ്പ് തട്ടിപ്പുകാർ ഇത് ആരംഭിക്കുന്നത്. വ്യാജ കസ്റ്റമർ കെയർ കോളുകൾ, ഫിഷിംഗ് ഇമെയിലുകൾ, അല്ലെങ്കിൽ ഡാർക്‌വെബ്ബിൽ നിന്നടക്കമുള്ള ലീക്കായ ഡാറ്റാബേസുകൾ എന്നിവ ഉപയോഗിച്ചാണ് നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുക.

നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഇങ്ങനെ ആദ്യം അവർ കൈക്കലാക്കും. തുടർന്ന് ഈ വിശദാംശങ്ങൾ ഉപയോഗിച്ച്, നിങ്ങളാണെന്ന വ്യാജേനെ തട്ടിപ്പുകാർ നിങ്ങളുടെ മൊബൈൽ ദാതാവിനെ (ഐ എസ് പി) ബന്ധപ്പെടും.

നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടുവെന്ന് പറയുകയും പുതിയ സിം ആവശ്യപ്പെടുകയും ചെയ്യും. ഐഎസ്പി നിങ്ങളാണ് ആവശ്യപ്പെടുന്നത് എന്ന് കരുതി നിങ്ങളുടെ സിം ബ്ലോക്ക് ചെയ്ത് പുതിയ സിം ആക്റ്റീവ് ആക്കും. ഈ പുതിയ സിം തട്ടിപ്പുകാർക്കാണ് ലഭിക്കുക.

തുടർന്ന് ഇതുപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡുകൾ റീസെറ്റ് ചെയ്യാനും ഓടിപി സ്വീകരിക്കാനും ഇവർക്ക് സാധിക്കും. അതോടെ നിമിഷങ്ങൾ കൊണ്ട് ബാങ്ക് അക്കൗണ്ട് കാലിയാവുകയും ചെയ്യും.

സിം സ്വാപ്പ് എങ്ങനെ തിരിച്ചറിയാം

കാരണമൊന്നുമില്ലാതെ പെട്ടെന്ന് ഫോണിന്‍റെ നെറ്റ്‌വർക്ക് സിഗ്നൽ നഷ്‌ടപ്പെടുന്നു

കോളുകൾ വിളിക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയില്ല

പാസ്‌വേഡ് റീസെറ്റ്, ലോഗിൻ അലർട്ടുകൾ ലഭിക്കും

മറ്റൊരു ഡിവൈസിൽ നിങ്ങളുടെ സിം സജീവമാക്കിയിട്ടുണ്ടെന്ന സന്ദേശം ലഭിക്കും

തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

നിങ്ങളുടെ മൊബൈൽ അക്കൗണ്ടിൽ എപ്പോഴും ഒരു പിൻ അല്ലെങ്കിൽ പാസ്‌വേഡ് സെറ്റ് ചെയ്യുക. അതുവഴി വെരിഫിക്കേഷൻ കൂടാതെ ആർക്കും നിങ്ങളുടെ സിം സ്വാപ്പ് ചെയ്യാൻ കഴിയില്ല.

ടു-ഫാക്ടർ ഓതന്റിക്കേഷന് എസ് എം എസിന് പകരം ഒരു ഓതന്റിക്കേറ്റർ ആപ്പ് ഉപയോഗിക്കുക. ഇത് തട്ടിപ്പുകാർക്ക് കോഡ് ലഭിക്കുന്നത് തടയുന്നു. ഓൺലൈനിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാതിരിക്കുക.

കാണുന്ന ലിങ്കുകളിൽ മുഴുവൻ ക്ലിക്ക് ചെയ്യുന്ന പ്രവണതയും ഒഴിവാക്കണം. തട്ടിപ്പ് നടന്നതായി സംശയം വന്നാൽ ഉടൻ പരിശോധിച്ച ശേഷം ഉടൻ തന്നെ നിങ്ങളുടെ സർവീസ് ദാതാവിനെ അറിയിക്കണം. നിങ്ങൾ എത്ര വേഗത്തിൽ നടപടി സ്വീകരിക്കുന്നുവോ അത്രയും വേഗത്തിൽ തട്ടിപ്പ് തടയാനുള്ള സാധ്യത കൂടും