
സ്വന്തം ലേഖകൻ
ചങ്ങനാശേരി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളുടെ പേരില്‍ സമരക്കാര്ക്കെതിരേയും സ്ഥലമുടമകള്ക്കെതിരേയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തും.
രാവിലെ 10ന് കോട്ടയം ബസലിയോസ് കോളജ് പടിക്കല്നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ വിവിധ യൂണിറ്റുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു.