play-sharp-fill
സര്‍വ്വേ നടക്കട്ടെ, പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല; കര്‍ഷകസമരത്തിന്റെ മാതൃകയില്‍ പ്രക്ഷോഭം തുടരുമെന്ന് കെ സുധാകരന്‍

സര്‍വ്വേ നടക്കട്ടെ, പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല; കര്‍ഷകസമരത്തിന്റെ മാതൃകയില്‍ പ്രക്ഷോഭം തുടരുമെന്ന് കെ സുധാകരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സില്‍വര്‍‌ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍.


കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സര്‍വ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സര്‍വ്വേ നടക്കട്ടെ, പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാറെന്നും സുധാകരന്‍ അറിയിച്ചു.

കുറ്റിയടിക്കുന്നത് സര്‍വേ അല്ല അത് ഭൂമി ഏറ്റെടുക്കലാണ്. സര്‍വ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സര്‍വേയെ എതിര്‍ക്കില്ല എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കും. പദ്ധതി ആദ്യം അംഗീകരിക്കട്ടെ.

കല്ല് പിഴുതെറിയാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ജനങ്ങളുടെ സ്വഭാവിക വികാരമാണ്. കല്ല് പിഴുതെറിയുന്നത് അവസാന സമരായുധമാണ്. സര്‍വേ നടത്തിയിട്ടാണ് ഡി.പി.ആര്‍ ഉണ്ടാക്കേണ്ടത്. എന്നാല്‍ എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കാശ് കൊടുത്ത് ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് തട്ടിക്കൂട്ട് സര്‍വേ അംഗീകരിക്കില്ല.

നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു