video
play-sharp-fill
സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാട്;  നാടിനാവശ്യമായത് ചെയ്‌തില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാട്; നാടിനാവശ്യമായത് ചെയ്‌തില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പിണറായി വിജയന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രനമോദി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പദ്ധതിക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും.

കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വയ്ക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവര്‍ക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവര്‍ക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.