‘സര്‍ക്കേജ്-ധൊലേറ മോഡലില്‍ ഡിപിആര്‍ മാറ്റണം; ‘ബ്രോഡ് ഗേജിലാക്കാതെ പറ്റില്ല’; കെ റെയില്‍ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ റെയില്‍വേ മന്ത്രാലയം

Spread the love

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ റെയില്‍വേ മന്ത്രാലയം.

video
play-sharp-fill

സില്‍വർ ലൈൻ പദ്ധതി നിലവില്‍ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയില്‍വേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയില്‍വേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് – ധൊലേറ അർദ്ധ അതിവേഗ റെയില്‍ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയില്‍വേ, സമാനമായ രീതിയില്‍ പശ്ചിമ റെയില്‍വേയുമായി ചർച്ച നടത്തി സില്‍വർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു.

എന്നാല്‍, ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്ന നിലപാടിലാണ് കെ റെയില്‍ അധികൃതർ. സ്റ്റാൻഡേർഡ് ഗേജാണ് സില്‍വർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയില്‍ അധികൃതർസ റെയില്‍വേ മന്ത്രാലയത്തിന്‍റെ ബ്രോഡ് ഗേജ് മാതൃകയിലെ എതിർപ്പും അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഡി പി ആർ മാറ്റണമെന്ന ആവശ്യത്തിലുറച്ച്‌ റെയില്‍വേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.