സിൽവർ ലൈൻ; പദ്ധതിരേഖയില്‍ കോട്ടയം സ്റ്റേഷൻ കായലിന്റെ നടുക്ക് ; സാങ്കേതികമായ പിശകാണോയെന്ന് പരിശോധിക്കുമെന്ന് ഡിപിആര്‍

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അതിവേഗ യാത്രയുടെ പദ്ധതിരേഖയില്‍ കോട്ടയം സ്റ്റേഷൻ കായലിന്റെ നടുക്ക് . സാങ്കേതികമായ പിശകാണോയെന്ന് പരിശോധിക്കുമെന്ന് ഡിപിആര്‍.

video
play-sharp-fill

പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതികപ്രശ്നങ്ങൾ പലതും ഡിപിആര്‍ തന്നെ സമ്മതിച്ചതിന് പുറമെ കോട്ടയം സ്റ്റേഷന്‍ അടയാളപ്പെടുത്തിയത് കായലിലാണെന്ന വിവരവും പുറത്തായി.

കായലില്‍ എങ്ങിനെ സ്റ്റേഷന്‍ ഉണ്ടാക്കുമെന്നതാണ് ചോദ്യം. ‍ഡിപിആറിലെ അക്ഷാംശവും രേഖാംശവും പരിശോധിച്ചാല്‍ അടയാളപ്പെടുത്തിയത് കായലിന്റെ ഒത്ത നടുക്ക്. സാങ്കേതികമായ പിശകാണോ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് കെ റെയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വെള്ളപ്പൊക്കം ഉണ്ടായാല്‍ കൊല്ലം സ്റ്റേഷനും യാര്‍ഡും മുങ്ങുമെന്ന് പദ്ധതി രേഖയില്‍ തന്നെ പറഞ്ഞിരുന്നു. കൊല്ലത്ത് അയത്തില്‍ തോടിന്റെ ഘടന തന്നെ മാറ്റിമറിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കോട്ടയത്തെ കായല്‍ സ്റ്റേഷന്‍.

പദ്ധതിയുടെ ഉദ്ദേശ്യം പൂര്‍ണ്ണമായും ഭൂമി വികസനമാണെന്ന് പദ്ധതിരേഖയില്‍ പറയുന്നു. അതേ സമയം അതിവേഗപദ്ധതിയുടെ കോട്ടയം സ്റ്റേഷന്‍ ഉണ്ടാക്കേണ്ടത് ഡിപിആ‌ര്‍ പ്രകാരം കായലിലാണ്

64000 കോടിയിലേറെ മുതല്‍മുടക്കുള്ള അതിവേഗ പാത ടിക്കറ്റ് നിരക്ക് കൊണ്ടുമാത്രം എങ്ങനെ ലാഭത്തിലാകുമെന്ന ചോദ്യം തുടക്കം മുതല്‍ വിമ‍ര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്. ടിക്കറ്റ് വരുമാനത്തിന് പുറമെ ഭൂമിഇടപാടുകളും പദ്ധതിയുടെ ഭാഗമാണെന്ന് ഡിപിആര്‍ തന്നെ പറയുന്നു. രണ്ട് എസ് പിവികളാണ് രൂപീകരിക്കേണ്ടത്.

റിയല്‍ എസ്റ്റേറ്റ് എന്ന് സമ്മതിക്കുന്നില്ലെങ്കിലും പദ്ധതിയുടെ ഭാഗമായുള്ള ഭൂമിയുടെ ക്രയവിക്രയം സാധാരണ വന്‍കിട പദ്ധതികളുടെ ഭാഗമാണെന്നാണ് കെ റെയില്‍ വിശദീകരണം.