
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദം ഇന്ന്. രാവിലെ 11ന് തിരുവനന്തപുരത്തുളള ഹോട്ടൽ താജ് വിവാന്തയിലാണ് സംവാദ പരിപാടി.
പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളുമാണ് ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ ആർ വി ജി മേനോൻ ആണ് പദ്ധതിയെ എതിർക്കുന്ന പാനലിലുള്ളത്. അനുകൂലിക്കുന്ന പാനലിൽ റിട്ട റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ എന്നിവരാണ് ഉള്ളത്.
പദ്ധതിയെ എതിർത്ത് സംസാരിക്കുന്ന ആർ വി ജി മേനോന് കൂടുതൽ സമയം അനുവദിക്കും.
നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്ന് വിമരിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോൻ ആണ് മോഡറേറ്റർ. സംവാദത്തിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്ക് മാത്രമായിരിക്കും പ്രവേശനം.